ശര്‍ക്കരയില്‍ നിരോധിച്ച കൃത്രിമ നിറമായ റോഡാമിന്‍-ബി അടങ്ങിയതായി കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടിയില്‍നിന്ന് ശേഖരിച്ച ശര്‍ക്കര സാമ്പിളില്‍ ഭക്ഷ്യ സുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റി നിയമ പ്രകാരം നിരോധിച്ച കൃത്രിമ നിറമായ റോഡാമിന്‍-ബി അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വില്പനയ്ക്കായി കണ്ടെത്തിയ 1500 കിലോ ഗ്രാം ശര്‍ക്കര ഭക്ഷ്യ സുരക്ഷാ കണ്ണൂര്‍ അസിസ്റ്റന്റ് കമീഷണര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടി തുടങ്ങി.
റോഡമിന്‍-ബി കഴിക്കുന്നത് കുട്ടികളില്‍ ജനിതകമാറ്റം, കാന്‍സര്‍ എന്നിവയ്ക്ക് കാരണമായി തീരാവുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ശര്‍ക്കര സംബന്ധിച്ച് അമ്ബലത്തില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റി നിയമാനുസരണം എടുത്ത സാമ്ബിള്‍ കോഴിക്കോട് ഫുഡ് അനലിസ്റ്റാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.ഇന്ത്യയില്‍ ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ക്കാന്‍ അംഗീകരിച്ച നിറങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതാണ് റോഡമിന്‍-ബി. ഭക്ഷണ വസ്തുക്കളില്‍ ഇതിന്റെ ഉപയോഗം ഫുഡ് സേഫ്റ്റി ആന്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി 2006 നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

ഈ കൃത്രിമ നിറം ചേര്‍ക്കുന്നത് ഒരു കൊല്ലം വരെ ജയില്‍ ശിക്ഷയും മൂന്ന് ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.ശര്‍ക്കര ഉപയോഗിക്കുമ്ബോള്‍ അധികം നിറം, ചുവപ്പുനിറം കൂടുതലായത്, പെട്ടെന്ന് പൊടിഞ്ഞുപോകുന്ന ശര്‍ക്കര അച്ചുകള്‍, വെള്ളത്തില്‍ അലിയുമ്ബോള് നിറം ഉണ്ടാകുന്നവ എന്നിവ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണര്‍ മുന്നറിയിപ്പ് നല്കി. നല്ല ബലമുള്ള അച്ചുകള്‍, അധികം നിറമില്ലാതെ കാണുന്നവ, വെള്ളത്തില്‍ അലിയുമ്ബോള് നിറം കാണാതിരിക്കുന്നവ തുടങ്ങിയവ മാത്രം വാങ്ങി ഉപയോഗിക്കുക.

