KOYILANDY DIARY.COM

The Perfect News Portal

നോട്ടുകെട്ടുകള്‍ തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി

നന്മയുള്ള മനുഷ്യരുടെ എണ്ണത്തില്‍ വലിയ കുറവാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പലരും പറയുകയും ചിന്തിക്കുകയും ചെയ്യാറുമുണ്ട്, അടുത്ത തലമുറയിലൊന്നും നന്മയുടെ നിറവുള്ളവര്‍ ഉണ്ടാവില്ല എന്ന്. എന്നാല്‍ നന്മയുള്ളവര്‍ വളര്‍ന്നു വരുന്ന തലമുറയിലും ഉണ്ട് എന്ന് വ്യക്തമാക്കുന്ന, തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നിന്നുള്ള ഒരു സംഭവമാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ഒമ്പ0താം ക്ലാസ് വിദ്യാര്‍ത്ഥിയും വാടയില്‍ സുന്ദര്‍രാജ് സുനിത ദമ്ബതികളുടെ മകനുമായ സുബിന്‍ എസ് എന്ന വിദ്യാര്‍ത്ഥിയാണ് സംഭവത്തിലെ താരം. സംഭവമിങ്ങനെ… സ്‌കൂളില്‍ നിന്ന് മൂന്ന് ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് സുബിന്‍ രാമേശ്വരത്ത് എത്തിയത്.സുഹൃത്തുക്കളുമായി വഴിയരികില്‍ നില്‍ക്കുമ്പോഴാണ് അതുവഴി നടന്നുപോയ ആളുടെ ബാഗില്‍ നിന്നും നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീഴുന്നത് സുബിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുബിന്‍ ഉടമയെ ഉച്ചത്തില്‍ വിളിച്ചെങ്കിലും അയാള്‍ ഇതു ശ്രദ്ധിച്ചില്ല. തുടര്‍ന്ന് പണവുമായി ആ വ്യക്തിയുടെ പിന്നാലെ ഓടി. പണം നഷ്ടപ്പെട്ടതറിയാതെ ആ മനുഷ്യന്‍ വാഹനത്തില്‍ കയറി മുന്നോട്ട് പോവുകയും ചെയ്തു.
എന്നിട്ടും സുബിന്‍ ഓട്ടം നിര്‍ത്തിയില്ല. വാഹനത്തിന് പിന്നാലെ ഒരു പയ്യന്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഇങ്ങനെ എന്തിനാണ് തന്റെ പിന്നാലെ ഓടുന്നത് എന്ന് അയാള്‍ രോഷത്തോടെ ചോദിച്ചു. അപ്പോഴാണ് സുബിന്‍ പണം റോഡില്‍ വീണ കാര്യം പറഞ്ഞത്.

അപ്പോഴാണ് പണം നഷ്ടമായ വിവരം ഉടമ അറിയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ സ്‌കൂളിലും നാട്ടിലും താരമായിരിക്കുകയാണ് സുബിന്‍. സുബിന്റെ മാതൃക പ്രവര്‍ത്തനത്തിന് സ്‌കൂള്‍ അധികൃതര്‍ പാരിതോഷികം നല്‍കി അഭിനന്ദിക്കുകയും ചെയ്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *