അരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍

കട്ടപ്പന: ബൈക്കിന്റെ പെട്രോള്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് അരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍. മലപ്പുറം തൃക്കലന്‍കോട് ബ്രന്തന്‍കളത്തില്‍ താജുദിന്‍(23), മട്ടങ്ങാടന്‍ മുഹമ്മദ് ഷിബിന്‍ (20) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷിബിന്‍ ബിടെക് വിദ്യാര്‍ഥിയാണ്.
ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ എക്‌സൈസ് വിഭാഗം നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ഞായറാഴ്ച രാത്രി യുവാക്കള്‍ കുടുങ്ങിയത്. താജുദിന്‍ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാത്രി തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങിയശേഷം ബൈക്കില്‍ ബോഡിമെട്ട് ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബോഡിമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എസ്.അസീസ്, എന്‍.വി ശശിന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ വി.എ.സിറാജുദിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

