ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നല്‍കും.
പേള്‍ റിവര്‍ മേഖലയില്‍നിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാന്‍ സാധിക്കും. കടല്‍പ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. 2009 ഡിസംബറിലാണ് ഈ പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്.

