വേറിട്ട പ്രതിഷേധവുമായി ഒമ്പതു വയസുകാരി സന്നിധാനത്ത്

പമ്പ: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരായി നിരവധി പ്രതിഷേധങ്ങളാണ് കേരളത്തിന് അകത്തും പുറത്തും നടക്കുന്നത്. ഇതിനിടയിലാണ് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ തന്റെ പ്രതിഷേധവുമായി തമിഴ്നാടില്‍നിന്നും ഒമ്പതുവയസുകാരി സന്നിധാനത്തെത്തിയത്.
വിധിക്കെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് ഇനി ’50 വയസ്സിന് ശേഷം മാത്രമേ ഇനി മല ചവിട്ടുകയുള്ളൂ’ എന്ന് സന്നിധാനത്ത് വച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഒമ്പതുകാരിയായ ജനനി. ഇതുമായി ബന്ധപ്പെട്ട ഒരു പ്ലകാര്‍ഡും ജനനിയുടെ കൈയില്‍ ഉണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്.”സുപ്രീംകോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ മകള്‍ക്ക് പത്ത് വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവള് മല ചവിട്ടുകയുള്ളൂ. ഞങ്ങള്‍ അയ്യപ്പനെ ഇഷ്ടപ്പടുന്നു. മാത്രമല്ല മകള്‍ അമ്ബത് വയസ്സിന് മുന്‍പ് മല കയറുന്നത് ഇഷ്ടമല്ല.” ജനനിയുടെ പിതാവ് ആര് സതീഷ് കുമാര്‍ പറഞ്ഞു.

