സഹോദരങ്ങളായ മൂവര്‍സംഘം ആദ്യാക്ഷരം കുറിച്ചു

കൊയിലാണ്ടി: വിജയദശമി നാളില്‍ സഹോദരങ്ങളായ മൂവര്‍സംഘം ആദ്യാക്ഷരം കുറിച്ചു. കുറുവങ്ങാട് നിര്മാല്യത്തില് അര്‍ഷ – അനുകൂല്‍ ദമ്പതികളുടെ മക്കളായ മഹ്റ, മിഹിര്‍, മയാങ്ക് എന്നിവരാണ് അധ്യാപകവൃത്തിയില്‍ ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്ക്കുടമായ മുത്തച്ഛന് കെ. ബാലകൃഷ്ണനില്‍ നിന്നും ആദ്യാക്ഷരം കുറിച്ചത്.
