അമ്മയുടെ നിര്‍ണ്ണായക എക്സിക്യുട്ടീവ് ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍ണ്ണായക എക്സിക്യുട്ടീവ് ഇന്ന് കൊച്ചിയില്‍ ചേരും. ദിലീപ് വിഷയത്തെ ചൊല്ലി സംഘടനയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്തിര എക്സിക്യുട്ടീവ് വിളിച്ചു കൂട്ടിയത്.
മുതിര്‍ന്ന അംഗങ്ങള്‍ പോലും പരസ്പരം പോരടിച്ച് പരസ്യമായി രംഗത്തെത്തിയത് താരസംഘടനക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. രാവിലെ പത്തരക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആരംഭിക്കുന്ന യോഗം വൈകിട്ട് വരെ നീണ്ടു നില്‍ക്കാനാണ് സാധ്യത.

