അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനവും പൊതുപരിപാടികളും അറബ് ലോകത്ത് ശ്രദ്ധനേടുന്നു. അറബ് ദേശീയ മാധ്യമങ്ങളും ദേശീയ ടെലിവിഷനും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദും ദേശീയ ടെലിവിഷന്‍ മാധ്യമമായ അബുദാബി ടിവിയും പിണറായി വിജയന്റെ സന്ദര്‍ശനത്തെക്കുറിച്ച് പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്.



എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാനും യുഎഇ ഭരണാധികാരിയുടെ ദഫ്‌റ മേഖല പ്രതിനിധിയുമായ. ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത് എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.


