പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള

നിലയ്ക്കലെ പൊലീസ് ആക്ഷന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും എടുത്ത് പറഞ്ഞ് കൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.ഇന്നലെ നടന്ന പോലീസ് ആക്ഷന്‍ ലീഡ് ചെയ്തത് അഹിന്ദുവായ ഉദ്യോഗസ്ഥനാണെന്നും നേതൃത്വം അയാള്‍ അയ്യപ്പന്‍റെ ഫോട്ടോ വലിച്ചെറിഞ്ഞു എന്നും പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.
എന്നാല്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ലക്ഷ്യമിട്ടാണ് പി എസ് ശ്രീധരന്‍ പിള്ള ആരോപണം ഉന്നയിച്ചത്. എന്നാല്‍ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് തെക്കന്‍ മേഖലാ എഡിജിപി ആയ അനില്‍ കാന്ത് ആണെന്നിരിക്കെ വസ്തുതാവിരുദ്ധമായ പരാമര്‍ശമാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ ഭാഗത്തുനിന്നുണ്ടായത്.

ശ്രീധരന്‍ പിള്ള ഇതും ഇതിനപ്പുറവും പറയുമെന്നായിരുന്നു മന്ത്രി കടകം പള്ളി പ്രതികരിച്ചത് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനക്ക് പിന്നാലെ ഐജി മനോജ് എബ്രഹാമിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് ശബരിമല കര്‍മ സമിതിയുടെ തീരുമാനം. സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും മാര്‍ച്ച് നടത്തുക .ആര്‍എസ്‌എസ് നേരിട്ട് നിയന്ത്രിക്കുന്ന സംഘടനയാണ് ശബരിമല കര്‍മസമിതി.

കേരളത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മതം പറഞ്ഞ് ആക്രമണം ഉണ്ടാകുന്നത്. പൊതുവില്‍ മൃദുഭാഷിയായ ശ്രീധരന്‍പിള്ളയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിലും ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.

