ഉടന്‍ തന്നെ ശബരിമല ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ശബരിമല ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡലകാലത്തു തന്നെ ദര്‍ശനം നടത്തും. ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമായിരിക്കും താനെത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു.
ദര്‍ശനം നടത്തേണ്ട തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും തൃപ്തി പറയുന്നു. സുപ്രീം കോടതി വിധിയില്‍ പൂര്‍ണ സന്തോഷമുണ്ട്. വിധി വന്നതിന് ശേഷവും സമരം ചെയ്യുന്നത് കോടതി അലക്ഷ്യമാണ്. കോണ്‍ഗ്രസും ബിജെപിയും ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും തൃപ്തി ദേശായി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യവും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധവുമാണ്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ലിംഗ വിവേചനത്തിനെതിരെ പോരാടുന്ന ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ ശനിശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന വിലക്കിനെതിരെയാ പോരാട്ടങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധയാകര്‍ഷിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്നാപൂര്‍, ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീ പ്രവേശനം സാധ്യമാവുകയായിരുന്നു.

