സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്‌ഐ ചവറ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി. ജഡ്ജിമാരെ ശംഭന്മാര്‍ എന്നു വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
295A,298ipc,354(A),119A പോലീസ് ആക്‌ട് തുടങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തുക,സ്തീത്വത്തെ അപമാനിക്കുക സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക, അസഭ്യം പറയുക തുടങിയ കുറ്റങ്ങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് നടപടി.

ബിജെപിയുടെ ശബരിമല സംരക്ഷ പഥയാത്ര ഉത്ഘാടന വേദിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ശോഭാസുരേന്ദ്രന്‍ തുടങ്ങിയവരെ സാക്ഷിനിര്‍ത്തിയായിരുന്നു കൊല്ലം തുളസി ജുഡീഷറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്. അതേ സമയം ജഡ്ജിമാരെ അപമാനിച്ച സംഭവത്തില്‍ കോടതിയാണ് നടപടിസ്വീകരിക്കേണ്ടതെന്ന് പോലീസ് പറഞ്ഞു പരാതി സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

