സൂര്യനെല്ലി കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചു

സൂര്യനെല്ലി കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചു. ധര്‍മരാജന്‍ ഉള്‍പ്പെടെ
19 പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഓരോ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ എന്താണെന്നും ഇവര്‍ ഓരോരുത്തരും എത്ര ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയെന്നും വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി ആവിശ്യപ്പെട്ടൂ.
ഇരയായ പെണ്‍കുട്ടിയെ 3 സംസ്ഥാനങ്ങളിലായി പ്രതികള്‍ കൊണ്ട് പോയി പീഡിപ്പിച്ചതിന്റെ യാത്ര രേഖകള്‍ ചാര്‍ട്ട് മാതൃകയില്‍ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ദീപാവലി അവധിക്കു ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

