ചേര്‍ത്തലയില്‍ പത്താം ക്ലാസുകാരനും പിതൃസഹോദര ഭാര്യയും ഒളിച്ചോടി

ചേര്‍ത്തല: ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാതായതായി പരാതി. മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ കടവന്ത്രയില്‍ താമസിക്കുന്ന 28കാരിയെയുമാണ് കാണാതായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി കടവന്ത്രയില്‍ എത്തിയ ശേഷം യുവതിയുമായി നാടുവിടുകയായിരുന്നു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ വച്ച് ഇരുവരുടെയും മൊബൈല്‍ സ്വിച്ച് ഓഫായി.

ഇരുവരും മധുരയിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച അവസാനവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചു. തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ശേഷമാണ് ഇരുവരും മധുരയിലേക്ക് ട്രെയിനില്‍ പോയത്.

വിദ്യാര്‍ഥിയെ കാണാതായ കേസ് മാരാരിക്കുളം പൊലീസും യുവതിയെക്കുറിച്ചുള്ള അന്വേഷണം കടവന്ത്ര പൊലീസുമാണ് അന്വേഷിക്കുന്നത്.
