KOYILANDY DIARY.COM

The Perfect News Portal

മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചു

കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടര്‍മാരുടെ ചികിത്സാ പിഴവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. പനച്ചിക്കാട് നെല്ലിക്കല്‍ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്ബില്‍ കുഴിയാത്ത് കെ.വി വര്‍ഗീസിന്റെ മകള്‍ സിനിമോള്‍ വര്‍ഗീസ് (27) ആണ് മരിച്ചത്.

പത്തനംതിട്ട കടപ്ര വില്ലേജില്‍ പരുമല മാലിയില്‍ രഞ്ചി ജോസഫാണ് മരിച്ച സിനിയുടെ ഭര്‍ത്താവ്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് വീഡിയോ കാമറയില്‍ പകര്‍ത്തിയിരുന്നു.
കഴിഞ്ഞ 24 നാണ് സിനിയെ മാങ്ങാനം മന്ദിരം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.മാങ്ങാനം മുണ്ടകപ്പാടം മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിനിയെ ആദ്യം മുതല്‍ തന്നെ കൃത്യമായ പരിചരണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിനിമോളും, അമ്മയും വീടിനടുത്തു നിന്നു ബസില്‍ കയറി മന്ദിരം ആശുപത്രിയ്ക്ക് സമീപം ഇറങ്ങുകയായിരുന്നു.

ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇവര്‍ക്കു ബ്രഡ് പ്രഷറില്‍ വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞതോടെ പ്രസവം നടക്കാന്‍ അധികം ദിവസമില്ലെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ സിനിയെ ഇവിടെ നിന്നും വിട്ടയച്ചില്ല.തുടര്‍ന്ന് 28 ന് ഉച്ചയ്ക്ക് 12 മണിക്ക് സാധാരണ പ്രസവം നടന്നു. ആണ്‍കുട്ടി ജനിക്കുകയും ചെയ്തു. എന്നാല്‍, വൈകിട്ട് ആറരയോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് സിനിയെ രക്ഷിക്കാനിവില്ലെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ഇവരെ അടിയന്തിരമായി മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചു.

Advertisements

തുടര്‍ന്നു മാങ്ങാനം മുണ്ടകപ്പാടത്തെ മന്ദിരം ആശുപത്രിയില്‍ നിന്നും കാരിത്താസ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവില്‍ സിനിമോളെ പ്രവേശിപ്പിച്ചു. 25 കുപ്പി ഓ നെഗറ്റീവ് രക്തമാണ് ഇവരുടെ ശരീരത്തില്‍ കയറ്റിയത്. എന്നാല്‍, ബുധനാഴ്ച രാവിലെയോടെ നില കൂടുതല്‍ വഷളാകുകയായിരുന്നു. തുടര്‍ന്ന് സിനിമോളുടെ മരണം സംഭവിച്ചു. സിനിമോള്‍ മരിച്ചതോടെയാണ് ബന്ധുക്കള്‍ കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാറിനു പരാതി നല്‍കിയത്. ഈസ്റ്റ് എസ് ഐ ടി.എസ് റെനീഷ് ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം കേസെടുത്തു.

ബന്ധുക്കള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് മെഡിക്കല്‍ ബോര്‍ഡിലെ പാനലില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

ആശുപത്രി അധികൃതര്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിക്ക് കുഴിമറ്റം നെല്ലിക്കല്‍ കവലയ്ക്കു സമീപം കണിയാംപറമ്ബില്‍ വസതിയില്‍ കൊണ്ടു വരുന്നതും 9 മണിക്ക് പരുമലയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടു പോകും.സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍

Share news

Leave a Reply

Your email address will not be published. Required fields are marked *