ജില്ലാ അസിസ്റ്റൻറ് കളക്റ്ററുമായി സംവാദം നടത്തി

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ജില്ലാ അസിസ്റ്റൻറ് കളക്ടറുമായി സംവാദം നടത്തുന്നു
കൊയിലാണ്ടി: നഗരസഭയുടെ സഹകരണത്തോടെ കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി സിവിൽ സർവീസ് അക്കാദമി – സ്റ്റെപ്പിൽ -യിലെ വിദ്യാർത്ഥികളുമായി ജില്ലാ അസിസ്റ്റൻറ് കളക്ടർ അഞ്ജു ഐ എ എസ് മുഖാമുഖം നടത്തി.പ്രിൻസിപ്പാൾ എ.പി.പ്രബിത് അധ്യക്ഷനായി.
അക്കാദമിയുടെ ഉപഹാരം പി ടി എ പ്രസിഡന്റ് എ.സജീവ് കുമാർ നൽകി. ഡോ. പി.കെ.ഷാജി സ്വാഗതവും, ബാബുരാജ് നന്ദിയും പറഞ്ഞു.
