ശബരിമല സ്ത്രീ പ്രവേശനം: കോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം ബോര്‍ഡ് നിയമത്തിന് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്പോള്‍ സ്വീകരിക്കേണ്ട മൂന്‍കരുതലുകള്‍ സര്‍ക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

