സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ദീര്‍ഘകാലമായി നടക്കുന്ന നിയമപോരാട്ടത്തിന് ശേഷമാണല്ലോ കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചതെന്ന് മന്ത്രി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ എല്ലാം സൗകര്യവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ബോര്‍ഡ് അക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

