ദുരിതാശ്വാസ നിധിയിലേക്ക് പെരുവട്ടൂർ സ്വയം സഹായ സംഘത്തിന്റെ കൈത്താങ്ങ്

കൊയിലാണ്ടി; പ്രളയ ദുരിതത്തിലകപ്പെട്ട ഒരുപാട് പേർക്ക് പ്രതീക്ഷയേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്നേഹ സ്വയം സഹായ സംഘം പെരുവട്ടൂർ സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് കൊയിലാണ്ടി തഹസിൽദാർ പ്രേമന് സംഘം പ്രസിഡണ്ട് സത്യൻ ടി.വി കൈമാറി. ചടങ്ങിൽ സെക്രട്ടറി അരുൺ ഒ.കെ സ്വാഗതവും, ട്രഷറർ സുധീഷ് നന്ദിയും പറഞ്ഞു.
