“എന്റെ പ്ലാവ് എന്റെ കൊന്ന” പദ്ധതിക്ക് വന്മുകം- എളമ്പിലാട് സ്കൂളിൽ തുടക്കമായി

കൊയിലാണ്ടി; “എന്റെ പ്ലാവ് എന്റെ കൊന്ന” പദ്ധതിക്ക് വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ തുടക്കമായി. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും, ഔദ്യോഗിക പുഷ്മായ കണിക്കൊന്നയും വീടുകളിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നൂറോളം പ്ലാവ്, കൊന്ന തൈകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വീടുകളിൽ നട്ടുവളർത്താനായി വിതരണം ചെയ്തു. വാർഡ് മെമ്പർ വി.വി.സുരേഷ് പരിസ്ഥിതി ക്ലബ്ബ് ലീഡർ എ.എസ്. മാനസിന് തൈ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
പി.കെ.അബ്ദുറഹ്മാൻ,കെ.സുജില,വി. ടി. ഐശ്വര്യ, ഹൈഫഖദീജ, ധനഞ്ജയ് എസ് വാസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി.നൂറുൽ ഫിദ നന്ദിയും പറഞ്ഞു.
