നവകേരള സൃഷ്ടിക്കായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സഹായഹസ്തം

കൊയിലാണ്ടി: തിരുവങ്ങൂര്‍ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് സഹായഹസ്തവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 4,32,622 രൂപയുടെ ചെക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് കുമാറിന് സ്‌കൂള്‍ ലീഡര്‍ കൈമാറി. പ്രിന്‍സിപ്പല്‍ ടി. കെ. ഷെറീന, പ്രധാനാധ്യാപിക, ടി. കെ. മോഹനാംബിക, പി.ടി.എ. പ്രസിഡണ്ട് എന്‍. പി. രജീഷ്, മഹേഷ് കുമാര്‍, കെ. ദീപു, വിനോദ് കാപ്പാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
