അടൂര്‍ മേഖലയില്‍ നേരിയ ഭൂചലനം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.30 ഓടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്. ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്
