കോഴിക്കോട് ജില്ലയില്‍ ഒരാള്‍ കൂടി എലിപ്പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് മരിച്ചവരില്‍ ഒരാളുടെ മരണം കൂടി എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരിച്ച 16 പേരില്‍ ഏഴു പേരുടെ മരണം എലിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന ഔദ്യോഗിക കണക്ക്.
കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് 16 പേരായിരുന്നു മരിച്ചത്. ഇതില്‍ ആറ് മരണം എലിപ്പനി മൂലമാണെന്ന് നേരത്തെ തന്നെ സ്ഥീരികരണം ഉണ്ടായിരുന്നു. ഇന്ന് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ജില്ലയില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. 209 പേരാണ് ജില്ലയിലെ വിവിധ അശുപതികളിലായി എലിപ്പനി രോഗ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.

ആരോഗ്യ വകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം ഇതില്‍ 85 പേര്‍ക്ക് എലിപ്പനിയാണ്.കോഴിക്കോടിനൊപ്പം വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നിരവധി പേരാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തുന്നത്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അതീവ ജാഗ്രത പുലര്‍ത്തുമ്ബോഴും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

