ശ്രീനാരായണ ഗുരു ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടത്തി

കൊയിലാണ്ടി : ശ്രീനാരായണ ഗുരുദേവന്റെ 164 മത് ജയന്തി ദിനാഘോഷം ആർ ഭാടങ്ങളില്ലാതെ കൊയിലാണ്ടി എസ് എൻ ഡി പി യൂനിയൻ ഓഫിസിൽ വെച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി. രാവിലെ ഗുരുപൂജക്ക് ശേഷം യൂനിയൻ പരിസരത്ത് നടന്ന ചടങ്ങിൽ യൂനിയൻ പ്രസിഡന്റ് ദാസൻ പറമ്പത്ത് പതാക ഉയർത്തി തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തിയ ശേഷം നടന്ന ജയന്തി ദിനാഘോഷയോഗത്തിൽ എസ് എൻ ഡി പി കൊയിലാണ്ടി യുനിയൻ പ്രസിഡന്റ് ദാസൻ പറത്ത് അദ്ധ്യക്ഷത വഹിച്ചു,
യുനിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ സ്വാഗതവും, സുരേഷ് മേലെപുറത്ത്, യൂനിയൻ വൈസ് പ്രസിഡന്റ് വി കെ സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ കെ ശ്രീധരൻ, യൂനിയൻ കൗൺസിലർ ഒ ചോയിക്കുട്ടി, വി കെ സന്തോഷ്, ശാഖാ സെക്രട്ടറിമാരായ സജീവൻ അരിക്കുളം, സി കെ ജയദേവൻ, വിനീത് പി വി, വി കെ ഗോപീന്ദ്രൻ, പി വി ചന്ദ്രൻ, നിത്യ ഗണേശൻ.എന്നിവർ സംസാരിച്ചു. ഘോഷയാത്രക്കായി നീക്കിവെച്ചതുക മുഴുവൻ എസ് എൻ ഡി പി യോഗം ജനറൽ സിക്രട്ടറി സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.

