KOYILANDY DIARY.COM

The Perfect News Portal

മനശാസ‌്ത്ര വിദഗ്‌ധന്‍ ഡോ. കെ എസ‌് ഡേവിഡ‌് അന്തരിച്ചു

കൊച്ചി: പ്രമുഖ മനശാസ‌്ത്രഞ്ജനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ. കെ എസ‌് ഡേവിഡ‌് (70) അന്തരിച്ചു. വ്യാഴാഴ‌്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന‌് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ആഴ‌്ച ആശുപത്രി വിട്ടിരുന്നു.

വ്യാഴാഴ‌്ച വൈകിട്ട‌് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന‌് വീണ്ടും ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിച്ചു. മരണസമയത്ത‌് മകള്‍ ഒപ്പമുണ്ടായിരുന്നു. സംസ‌്കാരം വെള്ളിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് രവിപുരം ശ‌്മശാനത്തില്‍.

കുന്നംകുളം സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി എറണാകുളം കടവന്ത്ര മനോരമ നഗറില്‍ കോലാടി ഹൗസിലായിരുന്നു താമസം. 1947 നവംബര്‍ 20ന‌് കുന്നംകുളത്ത‌് കോലാടി സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനനം. ബോംബെ ടാറ്റാ ഇന്‍സ‌്റ്റിറ്റ്യൂട്ടില്‍നിന്ന‌് മാനസികാരോഗ്യ വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടി. മദ്രാസ‌് ലൊയോള കോളേജില്‍ അസിസ‌്റ്റന്റ‌് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

Advertisements

ദീര്‍ഘകാലം എറണാകുളം സെന്‍ട്രല്‍ ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്ടറായിരുന്നു. 10 വര്‍ഷം എറണാകുളം സിറ്റി ആശുപത്രിയില്‍ സൈക്കോ തെറാപ്പിസ‌്റ്റായിരുന്നു. നിരവധി പുസ‌്തകങ്ങള്‍ രചിച്ചിട്ടുണ്ട‌്.

ഇടതുപക്ഷ സഹചാരിയായിരുന്ന അദ്ദേഹം എറണാകുളത്തെ പാര്‍ടി പരിപാടികളിലും സാംസ‌്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ധീരമായി പ്രതികരിച്ചിരുന്നു. സിപിഐ എം സ്വതന്ത്രനായി കൊച്ചി കോര്‍പറേഷനിലേക്ക‌് മത്സരിച്ചിട്ടുണ്ട‌്.

ഭാര്യ: പരേതയായ ഉഷ സൂസന്‍ ഡേവിഡ‌്. മക്കള്‍: നിര്‍മല്‍ ഡേവിഡ‌്, സ്വപ‌്ന ഡേവിഡ‌്. മരുമകന്‍: ഡോ. വിഷ‌്ണു പ്രബീര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *