ദുരിതാശ്വാസ ഫണ്ട്: കേരളത്തെ സഹായിക്കാന്‍ രാജ്യമെങ്ങും സിപിഐ എം പ്രവര്‍ത്തകര്‍ രംഗത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ധനസമാഹരണം.
രാജസ്ഥാനിലെ സിക്കറിലും മറ്റ് ജില്ലകളിലും നടന്ന ധനസമാഹരണത്തിന് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് പേമാറാമും സിക്കര്‍ ജില്ലാ സെക്രട്ടറി കിഷാന്‍ പരീക്കും നേതൃത്വം നല്‍കി. നേതാക്കളോടൊപ്പം കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം വീടുകളിലും കടകളിലും കയറിയിറങ്ങിയാണ് പണം പിരിച്ചത്. ജനങ്ങള്‍ തികഞ്ഞ സഹകരണ മനോഭാവത്തോടെ സംഭാവനകള്‍ നല്‍കിയതായി കിഷാന്‍ പരീക്ക് പറഞ്ഞു.


സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരടക്കമുള്ള നേതാക്കളുമെല്ലാം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കേരളത്തെ സഹായിക്കുന്നതിന് പണം സമാഹരിക്കാന്‍ രംഗത്തിറങ്ങിയിരുന്നു. കേരളത്തില്‍ നിന്ന് സിപിഐ എം സമാഹരിച്ച 16.44 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

