മുന്‍ കേന്ദ്ര മന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു. 63 വയസായിരുന്നു. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ആഭ്യന്തര സഹമന്ത്രിയായും 2009-11 കാലഘട്ടത്തില്‍ ഐടി കമ്മ്യൂണിക്കേഷന്‍ വകുപ്പുകളുടെ ചുമതലയേറ്റും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് 2013 ല്‍ അദ്ദേഹത്തെ ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി നിമയിച്ചു. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നവെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

