പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇനി നടത്തേണ്ടത്: കെ.കെ ശൈലജ

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്നും നാം കരകയറിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുന്നതിനുള്ള കൂട്ടായ പരിശ്രമാമാണ് നാം നടത്തേണ്ടതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രങ്ങളും പച്ചക്കറികളും കഴുകുന്നതിനും എല്ലാം ക്ലോറിനേഷന് നടത്തിയതിനുശേഷമുള്ള വെള്ളം മാത്രം ഉപയോഗിക്കാവൂ. കഴിയാവുന്നതും മലിനജലവുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കണം എന്നും മന്ത്രി പറഞ്ഞു.
വായുജന്യ രോഗങ്ങളായ ചിക്കന്‍പോക്സ്, എച്ചവണ്എന്വണ്, വൈറല്‍ പനി എന്നിവ പടരാതിരിക്കുന്നതിന് ബോധവത്ക്കരണങ്ങള്‍ നടത്തണം. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. നമുക്ക് ഒരുമിച്ച് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

