കേരളത്തെ പുനർനിർമ്മിക്കാൻ ഒറ്റകെട്ടായി രംഗത്തിറങ്ങുക: മന്ത്രി ടി പി

കൊയിലാണ്ടി: കേരളത്തെ പുനർനിർമ്മിക്കാൻ ജനങ്ങൾ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പി കൃഷ്ണപിള്ള, ആർ കണ്ണൻമാസ്റ്റർ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സി.പി.ഐ(എം) മേപ്പയൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ രാജീവൻ അധ്യക്ഷനായി.
സമാനതകൾ ഇല്ലാത്ത ദുരന്തത്തെയാണ് സംസ്ഥാനം നേരിടുന്നത്. മാത്യകാപരമായ പ്രവർത്തനമാണ് ദുരിതാശ്വസ മേഖലയിൽ സംസ്ഥാനത്ത് എങ്ങും നടന്നുവരുന്നത്. സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വൻ ജനപിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അത് തുടർന്നും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേപ്പയൂർ സൗത്ത് ലോക്കലിലെ പതിനാല് ബ്രാഞ്ചുകളും ലോക്കൽ കമ്മറ്റിയും സമാഹരിച്ച രണ്ട് ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി അറനൂറ്റി നാൽപത്തി അഞ്ച് രൂപ മന്ത്രി ഏറ്റുവാങ്ങി.
കെ ടി രാജൻ, എൻ എം ദാമോദരൻ, എ. സി, അനൂപ്, പി കെ റീന, എൻ എം കുഞ്ഞിക്കണ്ണൻ, വി മോഹനൻ, കെ ഷൈനു,
വി സുനിൽ, ഇ. ശ്രീജയ, എ. വി. നാരായണൻ എന്നിവർ സംസാരിച്ചു.
Attachments area
