KOYILANDY DIARY.COM

The Perfect News Portal

ദുരിതബാധിതർക്കായ്സ്വാന്തന യാത്ര നടത്തി SARBTM ഗവ:കോളേജ്

കൊയിലാണ്ടി: കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി കൊയിലാണ്ടി ഗവ. കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടന, PTA എന്നിവയുടെ നേതൃത്വത്തിൽ മൂരാട് മുതൽ കാട്ടിലെപീടിക വരെ സ്വാന്തന യാത്ര നടത്തി.
21
വിദ്യാർത്ഥികൾ ബക്കറ്റ് പിരിവിലൂടെ പണവും, സാധനങ്ങളും ശേഖരിച്ചു.  പൂർവ്വ വിദ്യാർത്ഥികൾ  ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ എല്ലാ കേന്ദ്രങ്ങളിലും കാത്ത് നിന്ന് ഏല്ലിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം എം.എൽ.എ. കെ. ദാസൻ സ്വാന്തന യാത്രയെ യാത്രയയച്ചു.
കോളേജ് യൂനിയന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ അഭിനന്ദ്, അഖിൽ, അർച്ചന, ആര്യ തുടങ്ങിയവർ നേതൃത്വം നൽകി.
Share news

Leave a Reply

Your email address will not be published. Required fields are marked *