മഴ: കൊയിലാണ്ടി മേഖലയിൽ വ്യാപകമായ നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടം. ബുധനാഴ്ച ഉച്ചവരെ മഴയക്ക് അൽപം ശമനമുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ കനത്തത് കൂടുതൽ വഷളാക്കി. ചേലിയ കേളപ്പൻ കണ്ടി രാമൻ കുട്ടിയുടെ വീട്ടിലെ കിണർ കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നു.’ പെരുവട്ടൂരിൽ ഏരത്ത് അയ്യപ്പന്റ മതിൽ ഇടിഞ്ഞു വീണു കിണർ അപകടാവസ്ഥയിലായി. കൊരയങ്ങാട് തെരു കരിമ്പാ പൊയിൽ മൈതാനവും. ക്ഷേത്രവും വെള്ളത്തിലാണ്.
കൊരയങ്ങാട് കിഴക്ക് ഭാഗം വെള്ളത്തിലായി. ഇവിടെയുള്ള റോഡും വെള്ളം കയറി. പ്രദേശത്തെ 20 ഓളം വീട്ടുകാർ ബന്ധുവീടുകളിലെക്ക് താമസം മാറ്റി. ഇത് രണ്ടാം തവണയാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട് മാറേണ്ടി വരുന്നത്. വയൽ പുര ഭാഗം വീണ്ടും വെള്ളം കയറി. ഈസ്റ്റ് റോഡിലെ കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.ചെങ്ങോട്ടുകാവി

കുറുവങ്ങാട്പ്രദേശത്ത് വെള്ളം കയറിയതിനാൽ കോതമംഗ സ്കൂളിലും, പകൽ വീട്ടിലെക്കും ആളുകളെ മാറ്റിപാർപ്പിച്ചു. കൊയിലാണ്ടിയിൽ 3 വീടുകൾ പൂർണ്ണമായും 50 ഓളംം വീടുകൾവെള്ളം കയറി താമസ യോഗ്യമല്ലാതായി. 55 ഓളം കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. പയ്യോളി, തുറശ്ശേരി കടവ്, മൂലം തോട് ഭാഗങ്ങളിൽ വെള്ളം കയറിയതിനാാൽ കീഴുർ എ.യു.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 100 ഓളം പേർ ക്യാമ്പിൽ കഴിയുന്നത്.

പയ്യോളി പടിഞ്ഞാാറ് ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ് തിക്കോടി അരീക്കര തോട് നിറഞ്ഞൊഴുകിി പെരുമാൾപുരം, ഉരുക്കര വയൽ വരെ വെള്ളം കയറി. റവന്യൂ അധികൃതർ, ഫയർഫോയ്സ്, നഗരസഭ, പോലീസ് വിഭാഗങ്ങൾ ഏത് അടിയന്തതര സാഹചര്യം നേരിടാൻ തയ്യാറായിരിക്കുകയാണ്. ദുരിതാശ്

