മല്‍സ്യബന്ധന ബോട്ട് ആലപ്പുഴയില്‍ നിന്നും കാണാതായി

ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് മല്‍സ്യബന്ധന ബോട്ട് ആലപ്പുഴയില്‍ നിന്നും കാണാതായി. അനുഗ്രഹ എന്ന ബോട്ടാണ് ചേര്‍ത്തല പുറം കടലില്‍ വച്ച് കാണാതായത്. മൂന്ന് മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും തുടരുകയാണ്.
അതേസമയം ഇടവിട്ടുള്ള ശക്തമായ മഴ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ത്തുമോ എന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം. എസി റോഡില്‍ കിടങ്ങറ ഭാഗത്തു വെള്ളം കയറിയതൊഴിച്ചാല്‍ വലിയ നാശ നഷ്ടങ്ങളൊന്നും കുട്ടനാട്ടില്‍ നിന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

