താമരശേരിയില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി

കോഴിക്കോട്: താമരശേരിയില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസിനെയാണ് കാണാതായതായി പരാതി.
കുട്ടിയെ തിങ്കളാഴ്ച മുതലാണ് കാണാതായിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. നാട്ടുകാരും പോലീസും സ്കൂളിനു സമീപത്തെ തോട്ടിലടക്കം തിരച്ചില്‍ നടത്തുകയാണ്.

