ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു

ആഗ്ര: ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു. താജ് മഹല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശന ഫീസ് വര്‍ധിച്ചു കൊണ്ട് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി.എന്നാല്‍ തുടര്‍ച്ചയായ ഫീസ് വര്‍ധന ചരിത്ര സഞ്ചാരികളുടെ എണ്ണം കുറക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
രണ്ട് വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഫീസ് ഉയര്‍ത്തുന്നത്.താജ് മഹല്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര സഞ്ചാരികള്‍ 10 രൂപയും വിദേശ സഞ്ചാരികള്‍ 100 രൂപയും അധികമായി നല്‍കേണ്ടിവരും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നൊഴികെയുള്ള വിദേശ സഞ്ചാരികള്‍ ഇനിമുതല്‍ 1100 രൂപ താജ് മഹല്‍ സന്ദര്‍ശന ഫീസായി നല്‍കേണ്ടിവരും.

നേരത്തേ ഇത് 1000 രൂപയായിരുന്നു. ആഗ്ര ഡെവലപ്‌മെന്റ് അതോറിറ്റി ടോള്‍ നികുതിയിനത്തില്‍ ഈടാക്കുന്ന 500 രൂപ ഉള്‍പ്പെടെയാണിത്. അതേ സമയം ആഭ്യന്തര സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത് 50 രൂപയാണ്. കൂടാതെ 500 രൂപ ടോള്‍ നികുതിയുള്‍പ്പെടെ 540 രൂപയാണ് സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ നല്‍കേണ്ട സന്ദര്‍ശന ഫീസ്.

