ബോഡി സ്‌പ്രേ ശ്വസിച്ച ഒന്‍പത് വിദ്യാര്‍ഥികള്‍ ചികിത്സ തേടി

വടകര: ബോഡി സ്‌പ്രേ ശ്വസിച്ച ഒന്‍പത് വിദ്യാര്‍ഥികള്‍ ചികിത്സ തേടി. ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്. എസിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌പ്രേ ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികള്‍ വടകര സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ ശരീരത്തില്‍ എന്‍ഗേജ് എന്ന സ്‌പ്രേ അടിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂറോളം നിരീക്ഷണത്തിലാക്കിയ ശേഷം സുഖം പ്രാപിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. എന്നാല്‍ സ്‌പ്രേ ഉപയോഗിച്ചാല്‍ അലര്‍ജിയുണ്ടാകുന്ന കുട്ടികള്‍ക്ക് സാധാരണ അസ്വസ്ഥത അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് സി.കെ.നാണു എം.എല്‍.എ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു.

