കടലില്‍ കാണാതായ അസം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: തിങ്കളാഴ്ച കടലില്‍ കാണാതായ അസം സ്വദേശി ഹാരിസുദ്ദീന്റെ മൃതദേഹം അഞ്ചങ്ങാടി കടപ്പുറത്തുനിന്ന് ലഭിച്ചു. കഴിഞ്ഞ നാല് ദിവസമായി അഴീക്കോട് കോസ്റ്റല്‍ പൊലീസും ഫിഷറീസ് കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് അഞ്ചുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതനുസരിച്ച് അഴീക്കോട് കോസ്റ്റല്‍ പൊലീസും കൊടുങ്ങല്ലൂര്‍ പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്കി. കോസ്റ്റ് സ്റ്റേഷനിലെ ബോട്ട് സ്രാങ്ക് ഹാരിസ് അടക്കം ജാഗ്രതാ സമിതി അംഗങ്ങളും പൊലീസിനൊപ്പം ചേര്‍ന്നു. മൃതദേഹം അലര്‍ട്ട് ആംബുലന്‍സില്‍ കൊടുങ്ങല്ലൂരില്‍ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു.

