കയര്‍ തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് റാട്ട പരിശീലനം

കൊയിലാണ്ടി: കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ തൊഴിലാളികള്‍ക്ക് കയര്‍ വ്യവസായ വകുപ്പിന്റെ എന്‍.സി.ആര്‍.എം.ഐ. ഇലക്ട്രോണിക് റാട്ട പരിശീലനം ആരംഭിച്ചു. 20 പേര്‍ക്ക് 45 ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രൊജക്ട് ഓഫീസര്‍ കെ.ടി. ആനന്ദ്കുമാര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ എം.ടി. മഞ്ജിത്, പി.എസ്. വിജീഷ്, ടി. ഷബ്‌ന, സി.കെ. രാമന്‍കുട്ടി, പി.എന്‍. ഗോപിനാഥന്‍, എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് കെ. സുകുമാരന്‍ സ്വാഗതവും, പ്രഭിന അനില്‍ നന്ദിയും പറഞ്ഞു.
