കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെ നല്കി യുവാവ് മാതൃകയായി

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. സജീവ എസ് എസ് എഫ് പ്രവർത്തകനായ കാപ്പാട് ഏരത്ത് കണ്ടി റംഷാദിന് ചൊവാഴ്ച രാത്രിയാണ് കോഴിക്കോട് അത്തോളി പാലത്തിനടുത്ത് നിന്നും 1300 ദിര്‍ഹമും ദുബെെ യാത്രാ രേഖകളുമടങ്ങിയ പെഴ്സ് കണ്ടു കിട്ടുന്നത്.
പേഴ്സിലുള്ള രേഖകളില്‍ നിന്നും നടുവണ്ണൂര്‍ ഒറവിൽ കൊല്ലന്റെ പറമ്പത്ത് പുഷ്പാകരൻ എന്നയാളെന്ന് മനസ്സിലാക്കിയ റംഷാദ് അവരെ വിളിച്ച് വരുത്തി അത്തോളി പോലീസ് സ്റ്റേഷനില്‍ വെച്ച് കെെമാറുകയായിരുന്നു.
തിരുവങ്ങൂര്‍ കാപ്പാട് റോഡില്‍ ‘ഫാഷന്‍ കോര്‍ണര്‍ ‘എന്ന സ്ഥാപനത്തിനുടമയായ റംഷാദ് ബഷീറിന്റെയും സൈനബയുടെയും മകനാണ്.
