ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
സംഘടിപ്പിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്തും, ചെക്യാട് എന്‍,എച്ച്.എം. ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്ബ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു.
മെമ്പര്‍മാരായ കെ.പി. കുമാരന്, സി.കെ.ജമീല, ഡോ. ശീതള്‍, ഡോ. മുംതാസ് എന്നിവര്‍ സംസാരിച്ചു. രോഗികള്‍ക്കുള്ള മരുന്നുകളും സൗജന്യമായി നല്കി. ഊരിലെ കിടപ്പിലായ രോഗികളെ പ്രസിഡന്റും മറ്റ് മെമ്പര്‍മാരും വീടുകളിലെത്തി സന്ദര്‍ശിച്ചു.

