കടുത്ത നടുവേദനയുമായി എത്തിയ സ്ത്രീയുടെ വൃക്കയില്‍ നിന്നും നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകള്‍

കടുത്ത നടുവേദനയുമായി എത്തിയ സ്ത്രീയുടെ കിഡ്‌നിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകള്‍, ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച സംഭവം.
കഠിന വയറുവേദനയും പനിയും നടുവേദനയുമായി ഴാങ് എന്ന 56 കാരി ആശുപത്രിയില്‍ ചികിത്സയിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ വലതു കിഡ്‌നിയില്‍ കല്ലു നിറഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് 2980 കല്ലുകള്‍ നീക്കം ചെയ്തത്.

ഇത്രയും അധികം കല്ലുകളുണ്ടെന്ന് കേട്ട് ഴാങ് അമ്ബരന്നിരിക്കുകയാണ്. ഇവര്‍ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുമ്ബും സമാന സംഭവങ്ങള്‍ റിപ്പോര്‍ടട് ചെയ്തിട്ടുണ്ട് . മഹാരാഷ്ട്രയിലെ ധനരാജ് വാദിലെ എന്നയാളില്‍ നിന്നും 172155 കല്ലുകളാണ് നീക്കം ചെയ്തത്. ഇതു ഗിന്നസ് റെക്കോര്‍ഡിലും ഉള്‍പ്പെട്ടിട്ടുണ്ട് .

