വിമാനത്തില്‍ മൂട്ട കടിച്ചതായി യാത്രക്കാരി; ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ പരാതി

മുംബൈ : എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് മൂട്ടയുടെ കടിയേറ്റ യാത്രക്കാരി ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് നാണക്കേടായി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ സൗമ്യ ഷെട്ടി മൂട്ടയുടെ കടിയേറ്റ കൈയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്യുകയായിരുന്നു.
ബിസിനസ് ക്ലാസിലാണ് ഇവര്‍ യാത്ര ചെയ്തത്. ഈ ആഴ്ച വിമാനത്തിനുള്ളിലെ മൂട്ടശല്യത്തെക്കുറിച്ച് പരാതി പറയുന്ന രണ്ടാമത്തെ യാത്രക്കാരിയാണ് ഇവര്‍.

