സി. പി. ഐ. എം. ചേമഞ്ചേരി ലോക്കൽ കമ്മറ്റി നിർമ്മിച്ച് നൽക്കുന്ന രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: സി പി ഐ എം ചേമഞ്ചേരി ലോക്കൽ കമ്മറ്റി നിർമ്മിച്ച് നൽക്കുന്ന രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം പാർട്ടി കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് തിരുവങ്ങൂരിൽ നിർവ്വഹിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മറ്റി അംഗം പി ബാബുരാജ്, ചേമഞ്ചേരി ലോക്കൽ സെക്രട്ടറി എം നൗഫൽ, ലോക്കൽ കമ്മറ്റി അംഗങ്ങളായ ഇ. ഗംഗാധരൻ മാസ്റ്റർ, എം. പി. അശോകൻ, പി.കെ.പ്രസാദ് തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ സംബദ്ധിച്ചു. മണ്ണാറതാഴ സജിനിക്കാണ് വീടു നിർമ്മിച്ചു നൽകുന്നത്.

