പിഷാരികാവില്‍ പഞ്ചിംങ് സംവിധാനം ആരംഭിച്ചു

കൊയിലാണ്ടി : മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ദേവസ്വത്തില്‍ പഞ്ചിംങ് സംവിധാനം ആരംഭിച്ചു. മലബാര്‍ ദേവസ്വംബോര്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര പഞ്ചിംങ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്മാന് നാരായണന്‍കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു.
എക്സി. ഓഫീസര്‍ യു.വി. കുമാരന്, ട്രസ്റ്റിബോര്ഡങ്ങളായ പി.കെ. ബാലകൃഷ്ണന്, പ്രമോദ് തുന്നോത്ത്, ടി.കെ. രാജേഷ്, ജീവനക്കാരായ വി.കെ. അശോകന്, കെ.കെ. രാഗേഷ് എന്നിവര്‍ സംസാരിച്ചു.
