സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍

കൊയിലാണ്ടി : സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു.) ഏരിയാ കണ്‍വെന്‍ഷന്‍ നടന്നു. 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി, എല്ലാ മാസവും വേതനം 5നുള്ളില്‍ ലഭിക്കണം, ജോലി ഭാരം കുറയ്ക്കണം, ഇന്‍ഷൂറന്‍സ് സംരക്ഷണം ഉറപ്പ് വരുത്തുക, മാസ ശമ്പളം 18000 രൂപയാക്കുക, പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ സമരങ്ങളുടെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ നടത്തിയത്.
28ന് ശനിയാഴ്ച ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടക്കും. ഏരിയാ സെക്രട്ടറി എം. നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി.പി. രാമകൃഷ്ണന്‍ അഭിവാദ്യമര്‍പ്പിച്ചു
