മാനന്തവാടി പാല് ചുരം റോഡില്‍ വിള്ളല്‍: ഗതാഗതത്തിന് നിയന്ത്രണം

മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി പാല്‍ചുരം കൊട്ടിയൂര്‍ റോഡില്‍ വിള്ളല്‍. റോഡ് ഇടിയാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാല്‍ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
ചുരത്തിലെ രണ്ടാം വളവിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായ മഴയാണ് വയനാട് ജില്ലയില്‍ അനുഭവപ്പെടുന്നത്.

