ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പണവുമായി യുവാവ് പിടിയില്‍

പൂക്കോട്ടുംപാടം: ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പണവുമായി യുവാവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ അരിമ്ബ്ര സീനത്ത് മന്‍സിലില്‍ മഖ്‌സൂദ്‌അലി (28)യാണ് പാലാങ്കരയില്‍ വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. ഒമ്ബത് ലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപയുടെ കുഴല്‍പണമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൂക്കോട്ടുംപാടം പോലീസ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ പൂക്കോട്ടുംപാടം പോലീസ് പാലാങ്കര പള്ളിക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. കൊണ്ടോട്ടിയില്‍ നിന്നും കരുളായി, മൂത്തേടം, എടക്കര, വഴിക്കടവ് ഭാഗങ്ങളില്‍ വിവിധ വ്യക്തികള്‍ക്ക് എത്തിക്കാനായി കൊണ്ടു പോവുകയായിരുന്ന കുഴല്‍പണമാണ് പിടികൂടിയത്.

കെ.എല്‍.52.ഏ.3560 ഹീറോ ഹോണ്ട ബൈക്കിന്റെ ടാങ്ക് കവറില്‍ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ചൂറ് രൂപയുടെ നൂറെണ്ണമുള്ള പതിനെട്ട് കെട്ടുകളും, അഞ്ചൂറ് രൂപയുടെ 90 എണ്ണമുള്ള ഒരു കെട്ടുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്.ഐ ജോര്‍ജ് ചെറിയാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാലന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, മനു മാത്യു, വിനീഷ്, പോലീസ് ഡ്രൈവര്‍ ജോണ്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് കുഴല്‍പണം പിടികൂടിയത്.

