ലോറിയിടിച്ച് ഇലട്രിക് പോസ്റ്റ് നടുവൊടിഞ്ഞു

കൊയിലാണ്ടി: ലോറിയിടിച്ച് ഇലട്രിക് പോസ്റ്റ് നടുവൊടിഞ്ഞു. ദേശീയ പാതയിലെ മാർക്കറ്റ് റോഡ് ജംഗ്ഷനിലെ 11 കെ.വി.ലൈൻ കടന്നു പോകുന്ന ഇലട്രിക് പോസ്റ്റാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി ഇടിച്ചത്. ഇന്ന് കാലത്ത് 9 മണിയോടെയായിരുന്നു സംഭവം. കെ.എസ്.ഇ.ബി.അധികൃതർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റാനുള്ള സംവിധാനങ്ങൾ തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് നഗരത്തിൽ വൈദുതി ബന്ധം നിലച്ചിരിക്കയാണ്.
