KOYILANDY DIARY.COM

The Perfect News Portal

തടവുചാടിയ പ്രതി പൊലീസിന്റെ പിടിയിലായി

മുക്കം: മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ തടവുചാടിയ റിമാൻറ് പ്രതി മുക്കം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരാഴ്ച മുമ്പ്‌
രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കല്‍പ്പറ്റ വൈത്തിരി സ്വദേശി വിപിനെയാണ് മുക്കം എസ്. ഐ കെ.പി അഭിലാഷും സംഘവും മുക്കത്തെ ബാര്‍ ഹോട്ടല്‍ പരിസരത്തു നിന്ന് പിടികൂടിയത്.

ഇയാള്‍ മലപ്പുറം, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കുന്ദമംഗലം പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയായ തിരുവമ്പാടി സ്വദേശിയോടൊപ്പമാണ് ഇയാള്‍ തടവു ചാടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *