വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു. കോട്ടയം ഈസ്‌റ്റ് സ്റ്റേഷനിലെ സി.പി.ഒയും പാമ്ബാടി സ്വദേശിയുമായ അജേഷ് (50) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.30ന് നാഗമ്ബടം എയ്ഡ് പോസ്റ്റിനു സമീപത്താണ് അപകടം നടന്നത്. പൊലീസ് കൈകാണിച്ചെങ്കിലും നിറുത്താതെ പാഞ്ഞ ബൈക്ക് അജേഷിനെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

