കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കൊയിലാണ്ടി പള്ളിപറമ്പിൽ സുഗുണൻ (48) നെ മെഡിക്കൽ കോളെജിലും, പള്ളിപറമ്പിൽ പുഷ്കരൻ (50), പള്ളിപറമ്പിൽ വിപിൻ തുടങ്ങിയവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
രാജേരാജേശ്വരി വഞ്ചിയുടെ കരിയർ വള്ളമായ ലക്ഷമി തീർത്ഥം എന്ന വള്ളത്തിൽ പയ്യോളിയിൽ നിന്ന് മൽസ്യവുമായി ഹാർബറിലെക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. ഹാർബറിന് പുറത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ഭാഗ്യമാല വള്ളത്തിലെ മൽസ്യതൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിഹാർബറിൽ എത്തിച്ചത്. സുഗുണന് തലയ്ക്കാണ് പരിക്ക് പറ്റിയത് പരിക്ക് ഗുരുതരമല്ല.

