പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം

പെരുമ്പാവൂര്‍: പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തി സമീപത്തെ വീട്ടില്‍സൂക്ഷിച്ച ശവശരീരം ഇന്നലെ രാത്രി പാതവക്കില്‍ കൊണ്ടിടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. യുവാവിനെ കണ്ടെത്താനും യുവതിയെ തിരിച്ചറിയാനും പൊലീസ് നീക്കം ശക്തമാക്കി.
തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ചെമ്പറക്കി കവലയ്ക്കടുത്ത് പാതയോരത്താണ് ഇന്ന് രാവിലെയാണ് 30 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ ജഡം കാണപ്പെട്ടത്. പാവാടയും ഷര്‍ട്ടുമാണ് വേഷം. തോട്ടം മേഖലയില്‍ ജോലിചെയ്തിരുന്ന യുവതിയാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. അഞ്ച് ദിവസത്തോളം പഴക്കം തോന്നിക്കുന്ന ജഡം അഴുകിത്തുടങ്ങിയിട്ടുണ്ട്.

ഏകദേശം നൂറ് മീറ്ററോളം അകലെ പ്രദേശവാസിയായ എബ്രാഹം വാടകയ്ക്കു നല്കിയികരുന്ന വീട്ടില്‍ നിന്നും ജഡം വലിച്ചിഴച്ച് പാതയോരത്ത് എത്തിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.വീടിനുള്ളില്‍ രക്തക്കറ ഉള്ളതായും പൊലീസ് വെളിപ്പെടുത്തി.

വീടെടുക്കാന്‍ എത്തിയപ്പോള്‍ ഇടുക്കി സ്വദേശിയെന്ന് പരിചയപ്പെടുത്തിയെത്തിയ യുവാവിന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലായിരുന്നെന്നും ഇയാളുടെ കൂടെ താമസിച്ചിരുന്ന കാന്തല്ലൂര്‍ സ്വദേശിനി രുഗ്മിണി യുടെ തിരിച്ചറിയല്‍ കാര്‍ഡ് പിരിശോധിച്ചാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും ഇന്നലെവരെ വീട്ടില്‍ ആളുണ്ടായിരുന്നെന്നും കെട്ടിട ഉടമ സൂചിപ്പിച്ചതായും പൊലീസ് അറിയിച്ചു.

